Monday, June 21, 2021 | 05:55 PM

പ്രിയ ബന്ധു,

ജന്മഭൂമി വായനക്കാരുടെ സൗകര്യാര്‍ത്ഥം ഈ-പേപ്പര്‍ വരിക്കാരാകുന്നതിനുള്ള കൂടുതല്‍ കാലാംശങ്ങള്‍ ഉള്‍പ്പെടുത്തുകയാണ്. അതു പോലെ ജൂലൈ ഒന്നു മുതല്‍ അംഗത്വം പുതുക്കുന്നതിനും ഓണ്‍ലൈനായി വരിസഖ്യ അടയ്ക്കുന്നതിനും കൂടുതല്‍ സൗകര്യപ്രദമായ സംവിധാനം നിലവില്‍ വരും. ഓണ്‍ലൈനില്‍ വാര്‍ത്തകള്‍ വായിക്കുന്നതിനു പുറമെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, ബെംഗളൂരു തുടങ്ങി ജന്മഭൂമിയുടെ ഏത് എഡിഷനും രാവിലെ തന്നെ ഈ-പേപ്പറായി ലഭ്യമാകും. കോവിഡ് മഹാമാരി കാരണം മാന്യവായനക്കാരും ജന്മഭൂമിയും നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഇങ്ങനെ തരണം ചെയ്യാന്‍ കഴിയുമെന്നാണ് വിശ്വാസം.

ദേശീയതയുടെ പക്ഷത്ത് നില്‍ക്കുന്ന വിരലിലെണ്ണാവുന്ന മലയാള മാദ്ധ്യമങ്ങളേ ഇന്ന് നമുക്കുള്ളൂ. നാലു പതിറ്റാണ്ടിലധികമായി ദേശവിരുദ്ധ പ്രതിലോമ പ്രവണതകള്‍ക്കെതിരെ പോരാട്ടം നയിയ്ക്കുന്ന പ്രസ്ഥാനമാണ് ജന്മഭൂമി. സ്വന്തം നിലനില്‍പ്പിനായി കടുത്ത വെല്ലുവിളികളെ നേരിടുമ്പോഴും ഈ ഒരു ദൗത്യ ബോധമാണ് മുന്നോട്ട് നയിക്കുന്നത്. ദേശസ്നേഹികളായ മലയാളികളാണ് കരുത്ത്. ജന്മഭൂമിയ്ക്ക് ഇത:പര്യന്തം നല്കിയ പിന്തുണ മേലിലും ഉണ്ടാകണം എന്നു മാത്രമാണ് അങ്ങയെപ്പോലുള്ള അഭ്യുദയകാംക്ഷികളോട് എപ്പോഴും അഭ്യര്‍ഥിയ്ക്കാനുള്ളത്.

എഡിറ്റര്‍

ജന്മഭൂമി, ഓണ്‍ലൈന്‍